ആലുവ : എറണാകുളം റൂറൽ ജില്ലാ പോലീസ് കായിക മേളയ്‌ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലയിൽ നിന്ന് അറുനൂറോളം പോലീസുദ്യോഗസ്ഥരാണ് മേളയിൽ പങ്കെടുക്കുന്നത്.
ആലുവ സബ് ഡിവിഷനിൽ ഫുട്ബോൾ, പെരുമ്പാവൂർ സബ് ഡിവിഷനിൽ ക്രിക്കറ്റ്, പുത്തൻകുരിശ് സബ്ഡിവിഷനിൽ വോളിബോൾ, മൂവാറ്റുപുഴ സബ്ഡിവിഷനിൽ ഷട്ടിൽ, മുനമ്പം സബ് ഡിവിഷനിൽ വടംവലി എന്നിവ നടക്കും.
അത്‌ലറ്റിക്സ് മത്സരങ്ങൾ 11,12 തീയതികളിൽ ആലുവയിൽ നടക്കും. മേളയുടെ നടത്തിപ്പിനായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ചെയർമാനായി വിവധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ മത്സരങ്ങളിൽ വിജയികളാകുന്നവർ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: