Kottayam

ഇല്ലിക്കല്‍ കല്ലിനും നാലുമണിക്കാറ്റിനും ഹരിത വിനോദസഞ്ചാരകേന്ദ്ര പദവി നല്‍കി നവകേരള മിഷന്‍

Published by

കോട്ടയം: ഇല്ലിക്കല്‍ കല്ലിനും നാലുമണിക്കാറ്റിനും ഹരിത വിനോദസഞ്ചാരകേന്ദ്രത്തിന്റെ പദവി നല്‍കി നവകേരള മിഷന്‍. പാലാ ഈരാറ്റുപേട്ട റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രമാണ് ഇല്ലിക്കല്‍ കല്ല്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആണ് ഇതു പരിപാലിക്കുന്നത്. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസിലെ നാലുമണിക്കാറ്റ് ജനകീയ കൂട്ടായ്മയിലൂടെ വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഇടമാണ്. നാലുമണിക്കാറ്റിനുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് മണക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു ഏറ്റുവാങ്ങി. കലാസംസ്‌കാരിക പൈതൃകം, നാടന്‍ ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക കൂടിയാണ് നാലുമണി കാറ്റിന്‌റെ ലക്ഷ്യമെന്ന് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. പുന്നന്‍ കുര്യന്‍ വെങ്കടത്ത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക