അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണത്തിലിരുന്ന പാലം തകർന്നു. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് . പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇതുവരെ രണ്ട് തൊഴിലാളികളെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കാനായത് . സ്ഥലത്ത് രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്.
വൈകുന്നേരം 5 മണിയോടെയാണ് സംഭവം. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന . വഡോദരയ്‌ക്ക് സമീപമുള്ള മാഹി നദിക്ക് സമീപമുള്ള നിർമ്മാണ സ്ഥലത്താണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക