തിരുവനന്തപുരം: ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മൂന്ന് റിസര്‍ച്ച് ചെയറുകള്‍ ആരംഭിക്കാന്‍ ധാരണയായതായി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ദക്ഷിണേഷ്യന്‍ നാടകരംഗത്തെ പ്രഗത്ഭരായ പ്രൊഫ. ജി ശങ്കരപ്പിള്ള, പ്രൊഫ. വയലാ വാസുദേവന്‍ പിള്ള, പ്രൊ. രാമചന്ദ്രന്‍ മൊകേരി എന്നിവരുടെ പേരിലാണ് റിസര്‍ച്ച് ചെയറുകള്‍. ഏഷ്യന്‍ പെര്‍ഫോമന്‍സിനെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സസ് റിസര്‍ച്ച്. കേരളത്തിന്റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്‌കോളര്‍ഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രൊഫ. വയലാ വാസുദേവന്‍ പിള്ള ചെയര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കേരള ആന്‍ഡ് മലയാളം തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ്. പരമ്പരാഗത നാടകവേദിയുടെ അതിരുകള്‍ ഭേദിക്കുന്നത്തിനായി സാമൂഹ്യമാറ്റം, ഭാഷാസമ്പാദനം, തിയേറ്റര്‍ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ടാണ് പ്രൊഫ. രാമചന്ദ്രന്‍ മൊകേരി ചെയര്‍ ഫോര്‍ അപ്ലൈഡ് തിയേറ്റര്‍ ആന്‍ഡ് പ്രാക്ടീസ്. യുജിസിയും കാലിക്കറ്റ് സര്‍വ്വകലാശാലയും നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളും അടിസ്ഥാനമാക്കിയാണ് മൂന്ന് ചെയറുകള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: