ന്യൂദല്‍ഹി: ഏത് സ്വകാര്യ സ്ഥലവും പൊതുനന്മയ്‌ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.
1978ലെ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിയാണ് കോടതി റദ്ദാക്കിയത്. എല്ലാ സ്വകാര്യ സ്വത്തും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചില സ്വകാര്യ ഭൂമികള്‍ പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി വ്യക്തമാക്കി. ഒമ്പതംഗ ബെഞ്ചില്‍ രണ്ട് പേര്‍ വിധിയോട് വിയോജിച്ചിട്ടുണ്ട്.
1992ല്‍ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്‍ (പിഒഎ) സമര്‍പ്പിച്ച ലീഡ് പെറ്റീഷന്‍ ഉള്‍പ്പെടെ 16 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: