ന്യൂദല്‍ഹി: ഭാരതത്തിന് പുറത്തുപോയി താമസിക്കുന്ന ഭാരതീയര്‍ ജനിച്ച നാട് മറക്കരുതെന്ന് പരമാര്‍ത്ഥ് നികേതന്‍ ആശ്രമാധിപതി സ്വാമി ചിദാനന്ദ സരസ്വതി. കാനഡയിലെ ബ്രാംപ് ടണില്‍ ക്ഷേത്രം ആക്രമിച്ച സംഭവത്തിലാണ് സ്വാമിയുടെ പ്രതികരണം.
മലിനമായ ചിന്താഗതി ആണ് ആക്രമണത്തിന് പിന്നില്‍. ഭീകരാക്രമണമോ സാമ്പത്തികമോ പ്രത്യയശാസ്ത്രപരമോ ആയ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ വിഘടിതമായ മനോഭാവമാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മുദ്രാവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് നല്‍കിയത് എന്ത് ഉദ്ദേശ്യത്തോടെയാണെന്ന് ഭാരതീയര്‍ മനസിലാക്കണം. വിദേശരാജ്യത്ത് ഇത്തരമൊരു ആക്രമണം ഉണ്ടാകുമ്പോള്‍, സ്വന്തം നാട് മറക്കരുത്, നമ്മുടെ സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് ഓരോരുത്തരും ധരിക്കണം, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: