കൊച്ചി: വഖഫ് ബോര്‍ഡ് ഭൂമി കൈയേറി എന്ന് പറയുന്നത് തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവും മാധ്യമം മുന്‍ എഡിറ്ററുമായ ഒ. അബ്ദുള്ള. കച്ചറയുണ്ടാക്കാനാണ് കൈയേറ്റം എന്ന വാക്കുപയോഗിക്കുന്നത്, അദ്ദേഹം ജനം ഡിബേറ്റില്‍ പറഞ്ഞു. വഖഫിന്റെ ഭൂമി പലയിടത്തും അന്യാധീനപ്പെട്ടു. അത് തിരിച്ച് പിടിക്കാനാണ് വഖഫ് ശ്രമമെന്നാണ് അബ്ദുള്ളയുടെ വാദം.
മുനമ്പത്തേത് വഖഫ് സ്വത്ത് തന്നെയാണ്. അതില്‍ ഇപ്പോ കുറെ കുടുംബങ്ങള്‍ താമസിക്കുകയാണ്. ഞങ്ങളുടെ വാപ്പയുടെ ഉപ്പുപ്പാന്റെയോ സമുദായത്തിന്റേയോ കൈയിലുള്ള ഭൂമി നിങ്ങളാണ് കൈവശപ്പെടുത്തിയത്. ഇതിന്റെ കച്ചറ ഒഴിവാക്കാന്‍ ആരുടെ പേരിലാണ് ആധാരമുള്ളത് അത് അവര് അനുഭവിച്ചോട്ടെ എന്ന് വിചാരിക്കുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ ഔദാര്യം ഒന്നും വേണ്ടന്നാണോ പറയുന്നത്. നമുക്ക് നോക്കാം, ആര്‍ക്കാണ് ശക്തിയുള്ളതെന്ന്.
മുസ്ലിം നിയമപ്രകാരം വഖഫ് ചെയ്ത ഭൂമി വിട്ടുകൊടുക്കാന്‍ വഖഫ് ചെയ്തയാള്‍ക്ക് പോലും അവകാശമില്ല. അതിന്റെ വരുമാനത്തിന്റെ വീതം ചോദിക്കാനും അവകാശമില്ല. മരണശേഷം മക്കള്‍ക്ക് കൊടുക്കണമെന്ന് പറയാനും പാടില്ല. വഖഫ് ഭൂമിയില്‍ എങ്ങനെ അമ്പലവും പള്ളിയും വന്നു എന്നുവേണം ചിന്തിക്കാനെന്നും ഒ. അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: