കോയമ്പത്തൂര്‍: നമ്മുടെ ആരോഗ്യത്തില്‍ നമ്മുടെ ആഹാരക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. ഈയിടെ സദ് ഗുരു ജഗ്ഗി വാസുദേവ് തന്റെ പ്രഭാഷണത്തില്‍ കുമ്പളങ്ങ ജ്യൂസിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞിരുന്നു.
ആഷ് ഗോഡ് എന്ന് ഇംഗ്ലീഷില്‍ വിളിക്കപ്പെടുന്ന കുമ്പളങ്ങയെ പേത എന്നും വിന്‍റര്‍ മെലണ്‍ എന്നും വിളിയ്‌ക്കും. കുമ്പളങ്ങ ഒരു സുപ്രധാന ജീവിതശക്തി കൂടിയാണെന്നും സദ് ഗുരു പറയുന്നു. ഭാരതത്തിന്റെ ആത്മീയ പാരമ്പര്യവുമായി, ആശ്രമ ജീവിതചര്യകളുമായി അങ്ങേയറ്റം ഇണങ്ങുന്ന ഒന്നാണ് കുമ്പളങ്ങ എന്ന് പറയപ്പെടുന്നു. വീട്ടിലെ തോട്ടത്തില്‍ കുമ്പളങ്ങ ഉണ്ടായാല്‍ ബഹുമാനപുരസ്സരം ആദ്യം നല്‍കേണ്ടത് ഗുരുവിനാണെന്നാണ് പഴഞ്ചൊല്ല്.
ഒരു മരുന്ന് എന്ന നിലയ്‌ക്ക് കുമ്പളങ്ങ സിദ്ധൗഷധമാണ്. കലോറി കുറവാണ്. നല്ലതുപോലെ ഇതില്‍ ജലാംശവുമുണ്ട്. ശരീരത്തിന് ജലാംശം നല്‍കുന്നതിനും ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും കുമ്പളങ്ങ സിദ്ധൗഷധമാണ്. വിറ്റമിന്‍ സി,ബി എന്നിവയാല്‍ സമ്പന്നമാണ്. ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിനും കുമ്പളങ്ങ പ്രധാനമാണ്. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും കുമ്പളങ്ങ അത്യുത്തമമാണെന്നും സദ് ഗുരു പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള കഴിവും കുമ്പളങ്ങയ്‌ക്കുണ്ട്.
കുമ്പളങ്ങ ജ്യൂസ് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രതിരോധ നല്ലതാണെന്നും സദ് ഗുരു ജഗ്ഗിവാസുദേവ് പറയുന്നു.
ദിവസേന രാവിലെ ഒരു ഗ്ലാസ് കുമ്പളങ്ങ ജ്യൂസ് കഴിച്ചാല്‍ മാനസികമായ വ്യക്തത കൂടുമെന്ന് സദ് ഗുരു പറയുന്നു. ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
നിരന്തരം കുമ്പളങ്ങ ജ്യൂസ് കഴിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങളെ അത് നീക്കം ചെയ്യുമെന്നും ഗുരു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക