തിരുവനന്തപുരം: കേരളത്തിലെ മൊത്തം കൃഷി ഭൂമിയില്‍ ഏകദേശം 103,334 ഹെക്ടര്‍ തരിശിട്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി. ഇതില്‍ 50,000 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തിന്റെ പഴം, പച്ചക്കറി ഉല്പാദനത്തില് ഗണ്യമായ വര്‍ധനവ് ഉണ്ടാക്കാനും കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനായി സര്‍ക്കാര്‍ രൂപം നല്കിയ നവോത്ഥാന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ക്രോപ്പ് കള്‍ട്ടിവേറ്റേഴ്സ് കാര്‍ഡ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകന്റെ സാങ്കേതിക- സാമ്പത്തിക-സാമൂഹിക ക്ഷേമ സംബന്ധമായ എല്ലാ വെല്ലുവിളികളെയും പങ്കാളിത്ത രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നേരിടാനുള്ള തുടക്കമെന്ന നിലയില്‍ കൃഷി സമൃദ്ധി പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: