കോഴിക്കോട് : ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നാല് ദിവസം ജല വിതരണം തടസപ്പെടും. കോഴിക്കോട് കോര്‍പ്പറേഷന്‍, ഫറോക് മുന്‍സിപ്പാലിറ്റി തുടങ്ങിയ ഇടങ്ങളില്‍ ജലവിതരണം തടസപ്പെടും.
ബാലുശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂര്‍ പഞ്ചായത്തുകളിലാണ് ജലവിതരണം മുടങ്ങുക.പതിനാല് പഞ്ചയത്തുകളിലാണ് ജലവിതരണം തടസപ്പെടുന്നത്.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വേങ്ങേരിയില്‍ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജലഅതോറിറ്റി അറിയിച്ചു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന അത്യാവശ്യ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്.
















