ശ്രീനഗര്‍: ബിജെപി നേതാവും പാദര്‍ നാഗ്‌സെനി എംഎല്‍എയുമായ സുനില്‍ ശര്‍മ്മ ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവാകും. ഇന്നലെ ചേര്‍ന്ന ബിജെപിപാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ശര്‍മ്മയെ നേതാവായി തെരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നരീന്ദര്‍ സിങ്ങിനെയും യോഗം നിര്‍ദേശിച്ചു.
2022ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപീകരിച്ച പാദര്‍ നഗ്സെനിയില്‍ നിന്നുള്ള ആദ്യ എംഎല്‍എ ആണ് നാല്പത്തേഴുകാരനായ സുനില്‍ ശര്‍മ്മ. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പൂജ ഠാക്കൂറിനെതിരെ 1546 വോട്ടിനാണ് ശര്‍മ്മ വിജയിച്ചത്. ഇതാദ്യമായാണ് ബിജെപി സംസ്ഥാനത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്നത്. 2014ല്‍ പിഡിപിയുമായി ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സുനില്‍ ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: