ന്യൂദല്‍ഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്നും 68 കോടിയുടെ സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ്വ് ബാങ്ക്. അതീവ രഹസ്യമായാണ് ഇത്രയും സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിച്ചത്.
പ്രത്യേക വിമാനത്തിലാണ് ഇത്രയും സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിച്ചത്. വിദേശത്ത് സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന്റെ റിസ്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു.
രാജ്യത്തേക്ക് സ്വര്‍ണ്ണം എത്തിക്കുമ്പോള്‍ നികുതി വിമുക്തമാക്കേണ്ടതുണ്ട്. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് എന്നിവയാണ് ലോകത്തെ വിവിധ കേന്ദ്രബാങ്കുകളില്‍ നിന്നുമുള്ള സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ട്. 1697 മുതല്‍ യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് എന്നിവ സ്വര്‍ണ്ണം സൂക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: