Kerala

സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല: ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാട്ടര്‍ മെട്രോ

ചെറിയ അപകടത്തില്‍ പോലും വലിയ സുരക്ഷ വീഴ്ചയാണ് വാട്ടര്‍ മെട്രോയില്‍ സംഭവിച്ചതെന്ന് യാത്രക്കാര്‍

Published by

എറണാകുളം : ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടില്‍ ഉണ്ടായിട്ടില്ലെന്ന് കേരള വാട്ടര്‍ മെട്രോ.

റോ റോ സര്‍വീസ് ക്രോസ് ചെയ്തപ്പോള്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ ഉരസുകയായിരുന്നു എന്നാണ് വാട്ടര്‍ മെട്രോ അതോറിറ്റിയുടെ വിശദീകരണം. ബോട്ടുകള്‍ കൂട്ടി ഉരസിയപ്പോഴാണ് സുരക്ഷ അലാറം അടിച്ചത്. ഈ സുരക്ഷ അലാറം അടിച്ചതിനാലാണ് എമര്‍ജന്‍സി എക്‌സിറ്റ് തനിയെ തുറന്നത്.

ബോട്ടില്‍ ഉണ്ടായിരുന്ന മൂന്ന് യൂട്യൂബര്‍മാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. യൂട്യൂബര്‍മാര്‍ പ്രവേശനാനുമതി ഇല്ലാതെ ബോട്ടിന്റെ ക്യാബിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് കാരണമായതെന്നും വാട്ടര്‍ മെട്രോ അറിയിച്ചു.

അതേസമയം, ചെറിയ അപകടത്തില്‍ പോലും വലിയ സുരക്ഷ വീഴ്ചയാണ് വാട്ടര്‍ മെട്രോയില്‍ സംഭവിച്ചിരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.ബോട്ടിന്റെ വേഗത കുറവായിരുന്നത് കൊണ്ടുമാത്രമാണ് അപകടത്തിന്റെ തോത് കുറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by