ലക്നൗ : ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമാണ് വി വി എസ് ലക്ഷ്മൺ .ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ് ഇന്ത്യയുടെ മുഖ്യപരിശീലകന്റെ ചുമതല വഹിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട് . ഇപ്പോഴിതാ അദ്ദേഹം കുടുംബത്തോടൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് .
ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . ആരതി അടക്കമുള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . “മനോഹരമായ ജന്മദിനാശംസകൾ നേർന്ന എല്ലാവർക്കും നന്ദി. അയോദ്ധ്യയിൽ രാംലല്ലയുടെ ദർശനം ലഭിച്ച് അനുഗ്രഹീതനായി. ജയ് ശ്രീറാം,”എന്നും ലക്ഷ്മൺ എക്സിൽ കുറിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: