തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കായുള്ള മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രണ്ടാം ഘട്ടം കൂടുതല്‍ പരിഷ്‌കരണത്തോടെ നടപ്പാക്കാന്‍ തീരുമാനം. പുതിയ മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളും നിരക്കുകളും പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ശ്രീരാം വെങ്കിട്ടരാമന്‍ ചെയര്‍മാനായ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തോടെ രണ്ടാംഘട്ട ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 30-ന് നിലവിലെ പോളിസി അവസാനിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി പരിഷ്‌കരിക്കാന്‍ തീരുമാനമായത്. 2022 ജൂലൈ ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബാംഗങ്ങള്‍ എന്നിവരടക്കം 30-ലക്ഷം ആളുകള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്നു പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് വന്‍ വിമര്‍ശനങ്ങളായിരുന്നു പദ്ധതിക്കെതിരെ ഉയര്‍ന്നത്. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പദ്ധതി പരിഷ്‌കരിച്ച് ഗുണപ്രദമായി എങ്ങിനെ നടപ്പാക്കാം എന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക