ന്യൂദല്‍ഹി: നമ്മള് പരസ്പരം മത്സരിക്കേണ്ടവരല്ല, പകരം പരസ്പരം സഹകരിക്കുന്ന പങ്കാളികളാവണമെന്ന് മോദിയോട് ചൈനയുടെ പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങ്. ഏറെക്കാലത്തെ അകല്‍ച്ചയ്ക്കും അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ചൈന ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ ആശങ്കയോടെയാണ് ഇന്ത്യയിലുള്ളവര്‍ നോക്കിക്കാണുന്നത്.
ഇന്ത്യയുടെയും ചൈനയുടെയും സഹകരണം ഇരുരാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇരുരാജ്യങ്ങളിലെയും 280 കോടി ജനങ്ങളുടെ ഭാവിയും ക്ഷേമവും സംബന്ധിച്ചിടത്തോളം ഇന്ത്യയുടെയും ചൈനയുടെയും സഹകരണം പ്രധാനമാണ്. – ഷീ ജിന്‍പിങ്ങ് പറഞ്ഞു.
ബ്രിക്സ് സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയത്. വികസനമാണ് ഇന്ത്യയുടെയും ചൈനയുടെയും പരസ്പരം പങ്കുവെയ്ക്കുന്ന ലക്ഷ്യമെന്നും ഷീ ജിന്‍പിങ്ങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: