പാറ്റ്‌ന: വിമാനങ്ങള്‍ക്ക് പിന്നാലെ ട്രെയിനിന് നേരെയും വ്യാജ ബോംബ് ഭീഷണി. ബിഹാര്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ ഗോണ്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ഇതിനിടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ട്രെയിന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനകള്‍ക്ക് ശേഷം യാത്രാനുമതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക