കൊച്ചി: പരിസ്ഥിതിയുടെയും സ്ത്രീകളുടെയുംകുട്ടികളുടെയും സുരക്ഷയ്ക്കായി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ സുഗതനവതിക്ക് വൃക്ഷത്തൈകള്‍ നട്ട് തുടക്കമായി. തിരുവാണിയൂര്‍ കുഴിയറയിലെ കൊച്ചിന് റിഫൈനറീസ് സ്കൂള്‍ വളപ്പില്‍ പാരിജാതത്തൈനട്ട്കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സി. ഡയറക്ടര്‍ എം. ശങ്കര്‍ അധ്യക്ഷനായി. മിസോറാം മുന്‍ ഗവര്‍ണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് ആമുഖ പ്രഭാഷണം നടത്തി. തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്സി.ആര്.പ്രകാശന്,ഹാബിറ്റാറ്റ് ചെയര്മാന് ആര്‍ക്കിടെക്ട് പദ്മശ്രീ ജി. ശങ്കര്‍, റിഫൈനറി ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ആഘോഷസമിതി ജനറല്‍കണ്‍വീനര്‍ ബി.പ്രകാശ്ബാബു, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഡോ. ബിജു കൃഷ്ണന്, ഡോ. ഇന്ദിര രാജന്, ശ്രീമന്‍ നാരായണന്, സജി ആവിഷ്ക്കാര്‍ എന്നിവര്‍ സംസാരിച്ചു.
സുഗത സൂക്ഷ്മവനം പദ്ധതിയുടെ ഭാഗമായി കൊച്ചിന് റിഫൈനറി സ്കൂളില്‍ തൊണ്ണൂറോളം വിവിധതരം വൃക്ഷതൈകള്‍ നട്ടു. വൃക്ഷങ്ങള്‍ നടുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി കുമ്മനം രാജശേഖരന് കുട്ടികളുമായി സംവദിച്ചു. സുഗതകുമാരിരചിച്ചഒരുതൈ നടാംഎന്നകവിതറിഫൈനറി സ്കൂള്‍ വിദ്യാര്ത്ഥികള്അവതരിപ്പിച്ചു.
‘സുഗതോത്സവം’ എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന സുഗതസൂക്ഷ്മവനം പദ്ധതിയുടെ സംസ്ഥാതല ഉദ്ഘാടനംഈമാസം7ന്കേന്ദ്ര നിയമ, നീതിന്യായ, പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള്ഉദ്ഘാടനംചെയ്യും. പെരുമ്പാവൂര്‍ പ്രകൃതി സ്കൂളില്‍ വച്ച് ഉച്ചയ്ക്ക്12ന് ആണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: