കോട്ടയം: ‘ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ പലതും തുറന്നു പറയാനാവാത്ത സ്ഥിതിയാണെന്നും സത്യസന്ധമായും നിര്‍ഭയമായും ആവിഷ്കാരം നടത്തിയ ഒട്ടേറെ പേര് കൊല്ലപ്പെട്ടു’വെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട്ട് ഒരു പത്രം നടത്തിയ നടത്തിയ സാംസ്കാരിക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ കൊട്ടത്താപ്പ്. സാഹിത്യ സമ്മേളനത്തില്‍ കയ്യടി കിട്ടാനായി മുഖ്യമന്ത്രി സ്ഥിരമായി പ്രയോഗിക്കുന്ന ഈ വാചകങ്ങള്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ് . ഇന്ത്യയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന എഴുത്തുകാരുടെ വിവരങ്ങള്‍ നല്കാന് മുഖ്യമന്ത്രി തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് ആവശ്യം. ‘ഏകാകിയായി ഇരുന്ന് സര്‍ഗ്ഗ രചന നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുക കൂടി വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പല എഴുത്തുകാര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടാകുന്നില്ല. പലരും നിശബ്ദരാക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: