Kerala

തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ ഡോ. സി.വി. ആനന്ദബോസ് അനുശോചിച്ചു

കാരുണ്യത്തിന്റെയും കരുതലിന്റെയും കര്‍മരൂപമായിരുന്നു പരിശുദ്ധ ബാവ

Published by

കൊല്‍ക്കത്ത : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് അനുശോചിച്ചു. കാരുണ്യത്തിന്റെയും കരുതലിന്റെയും കര്‍മരൂപമായിരുന്നു പരിശുദ്ധ ബാവ.

സ്‌നേഹച്ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കിയ ആ പുണ്യാത്മാവിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്- അനുശോചനക്കുറിപ്പില്‍ ആനന്ദബോസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by