തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് പൊലീസ് മെഡല്‍
തത്കാലം ഇല്ല.ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം നേരിടുന്നതിനാലാണിത്.
അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ നല്‍കേണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.വെളളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ ദാന ചടങ്ങ്.
മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡല്‍ നല്‍കാറില്ല. തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക