കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നിഷേധിച്ചു.ഗര്‍ഭസ്ഥശിശു 26 ആഴ്ച പ്രായം കടന്നതിനാലാണ് ഹൈക്കോടതി അനുമതി നിഷേധിച്ചത്.ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കാമുകനാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.ഡോക്ടറുടെ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് പ്രായം 26 ആഴ്ചയും അഞ്ച് ദിവസവും ആയിരുന്നു.
തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് അതിജീവിതയുടെ മാതാപിതാക്കള്‍ ഈ മാസം 22നാണ് ഹൈക്കോടതിയെ സമീപിച്ചത്.പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഗര്‍ഭഛിദ്രം നടത്തിയാലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്കു താല്‍പര്യമാണെങ്കില്‍ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: