ന്യൂദൽഹി: ദീപാവലി പ്രമാണിച്ച് കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങൾ ഉൾപ്പെടെ നിയന്ത്രണ രേഖയിലെ നിരവധി അതിർത്തി പോയിൻ്റുകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ മധുരം കൈമാറി.
കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലും ദെപ്‌സാങ് സമതലത്തിലും ഇരു രാജ്യങ്ങളും സൈനിക വിന്യാസം പൂർത്തിയാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് പരമ്പരാഗത രീതിയിൽ ദീപാവലിയോടനുബന്ധിച്ച് മധുരം കൈമാറിയത്.
നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള അഞ്ച് ബോർഡർ പേഴ്‌സണൽ മീറ്റിംഗ് (ബിപിഎം) പോയിൻ്റുകളിലും മധുരം കൈമാറി. ഇതിനു പുറമെ അരുണാചൽ പ്രദേശിലെ ബം ലാ, വാച്ച/കിബിതു, ലഡാക്കിലെ ചുഷുൽ-മോൾഡോ, ദൗലത്ത് ബേഗ് ഓൾഡി, സിക്കിമിലെ നാഥു ലാ എന്നിവിടങ്ങളിൽ മധുരം കൈമാറ്റ ചെയ്തതായി ആർമി വൃത്തങ്ങൾ അറിയിച്ചു.
കോങ്ക് ലാ, കെകെ പാസ്, കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിലും മധുരപലഹാരങ്ങൾ കൈമാറി. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച കുറയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് പുത്തൻ ഉണർവേകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക