കായംകുളം: കൃഷ്ണപുരം കൊട്ടാരത്തെ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ, പരിസരവികസന പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാടിന്റെ അമൂല്യ നിധിയാണ് കൃഷ്ണപുരം കൊട്ടാരം. സംരക്ഷണ, പരിസര വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മ്യൂസിയം സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതി കൂടി വകുപ്പ് തയ്യാറാക്കി വരുകയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. തനത് കേരളീയ ശൈലിയില്‍ പണിത കൃഷ്ണപുരം കൊട്ടാരം 1959 ലാണ് കേരള പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്.
28.2 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ പരിസരവികസന പ്രവൃത്തികള്‍ പുരാവസ്തു വകുപ്പ് നടപ്പാക്കുന്നത്. യു. പതിഭ എംഎല്‍എ അധ്യക്ഷയായി. കൗണ്‍സിലര്‍ ബിനു അശോക്, കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ് ഭൂപേഷ്, പി. അരവിന്ദാക്ഷന്‍, അഡ്വ. ഇ. സമീര്‍, ഐ. ഷിഹാബുദീന്‍, കൃഷ്ണകുമാര്‍ രാംദാസ്, അഡ്വ. ജോസഫ് ജോണ്‍, ഇര്‍ഷാദ്, ലിക്കായത്ത് പറമ്പി, സക്കീര്‍ മല്ലഞ്ചേരി, മോഹനന്‍, എന്‍. സത്യന്‍, സലീം മുരിക്കുംമൂട്, ചാര്‍ജ് ഓഫീസര്‍ സി അനൂപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക