ബെംഗളൂരു: ബെംഗളൂരുവിലെ ചികിത്സ കഴിഞ്ഞതിന് ശേഷം ബ്രിട്ടനിലെ ചാൾസ് രാജാവും പത്നി കാമിലയും തിരികെ മടങ്ങി. ബുധനാഴ്ച രാവിലെ കെംപെഗൗഡ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍നിന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു മടക്കം. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്‌റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലായിരുന്നു ചികിത്സ.
രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാൾസ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് ഔദ്യോഗിക സ്വീകരണമോ മറ്റ് ചടങ്ങുകളോ ഉണ്ടായിരുന്നില്ല. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ നൽകിയത്.
സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു. കാമില ഒൻപതാം തവണയാണ് സൗഖ്യയിലെത്തുന്നത്. സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുകയാണ്. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക