Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റോഡ് ഷോയ്‌ക്ക് വന്‍ സ്വീകരണം: വികസന സ്വപ്‌നങ്ങള്‍ വിരിയിക്കാനുറപ്പിച്ച് കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 10:49 am IST
in Palakkad

പാലക്കാട്: പാലക്കാടിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. നാടിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുള്ള ആവേശോജ്ജ്വല സ്വീകരണമാണ് സി. കൃഷ്ണകുമാറിന് നാട്ടുകാര്‍ ഒരുക്കിയത്. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.

ഇന്നലെ വൈകിട്ട് തുറന്ന വാഹനത്തില്‍ ആലംകോട് നിന്ന് ആരംഭിച്ച റോഡ് ഷോയ്‌ക്ക് നൂറുകണക്കിനാളുകള്‍ പിന്തുണയുമായെത്തി. എന്‍ഡിഎ സര്‍ക്കാര്‍ മാത്രമാണ് പാലക്കാടിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ അനുവദിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

ഒ. രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ അനുവദിച്ച ചുണ്ണാമ്പുത്തറ മേല്‍പ്പാലം, ബിഒസി റോഡ് മേല്‍പ്പാലം, കടുക്കാംകുന്നം മേല്‍പ്പാലം മുതല്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിക്കായി 3806 കോടി രൂപ അനുവദിച്ചത് വരെ ഇതിനു തെളിവാണ്. എന്നാല്‍, ടൗണ്‍ ഹാള്‍ പൊളിച്ചിടുകയാണ് യുഡിഎഫ് ചെയ്തത്. മുന്‍ എംഎല്‍എ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിനെ അഴിമതിയുടെയും അനധികൃത നിയമനങ്ങളുടെയും കേന്ദ്രമാക്കി മാറ്റി.

ജനങ്ങളുടെ മേല്‍ ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പാലക്കാടിന് വേണ്ടി നിയമസഭയില്‍ സംസാരിക്കാന്‍ ആളില്ലാത്ത അവസ്ഥയിലേക്ക് മാറ്റിയ എംഎല്‍എ ജനങ്ങളുടെ വിശ്വാസമാണ് തകര്‍ത്തത്. പാലക്കാടിന്റെ വികസനത്തിനായി മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പരിഗണിക്കാന്‍ പോലും എംഎല്‍എ തയ്യാറായില്ലെന്നും സ്വീകരണ പൊതുയോഗത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍, എന്‍ഡിഎ വിജയിച്ചാല്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പു നല്‍കി.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ ദീപാ മണികണ്ഠന്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ. ഗംഗാധരന്‍, ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ. ബാബു വെണ്ണക്കര, നേതാക്കളായ അഡ്വ. ഷൈജു, ലിജിന്‍ ലാല്‍ സംസാരിച്ചു.

തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മുത്തുപട്ടണം, കുന്നുംപുറം വഴി സുന്ദരം കോളനിയിലെത്തിയ സ്ഥാനാര്‍ഥിയെ കുട്ടികളും വീട്ടമ്മമാരും ചേര്‍ന്ന് വരവേറ്റു. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ സ്ഥാനാര്‍ഥിയോടു വിവരിച്ചു. പിന്നീട് മധുരവീരന്‍ കോളനി, പേച്ചിയമ്മന്‍ നഗര്‍, ചാത്തപുരം, അവിഞ്ഞിപ്പാടം, മന്തക്കര, തോണിപാളയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ റോഡ്ഷോയ്‌ക്ക് സ്വീകരണം നല്‍കി.

പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി ഗ്രാമത്തില്‍ നിന്നാണ് ഇന്നലെ രാവിലെ സ്ഥാനാര്‍ഥി പര്യടനം തുടങ്ങിയത്. ഗ്രാമത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ അനുഗ്രഹം തേടിയ ശേഷം പുതുക്കുഴി, കരമ്പക്കാട് എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ആദ്യകാല നേതാവ് ജി. രാമചന്ദ്രന്റെ വീടും സന്ദര്‍ശിച്ചു. പിന്നീട്, കറമ്പക്കാട്, കുണ്ടുകാട് മേഖലയിലും ഭവനസന്ദര്‍ശനം നടത്തി.

തുടര്‍ന്ന് നഗരസഭയിലെ താരേക്കാട് നടന്ന കുടുംബ സംഗമത്തിലും പങ്കെടുത്തു. ദേശീയ സമിതിയംഗം എന്‍. ശിവരാജന്‍, പിരായിരി മണ്ഡലം പ്രസി. കെ. വിജേഷ് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും കൃഷ്ണകുമാര്‍ പങ്കെടുത്തു. നെല്ല് സംഭരണത്തിന് ശാശ്വത പരിഹാരം വേണമെന്ന പാലക്കാട്ടെ കര്‍ഷകരുടെ നിരന്തരമായുള്ള ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: Huge reception for road showBJP candidateC.KrishnakumarPalakkad by-election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.