തിരുവനന്തപുരം: ശാസ്ത്ര സങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍, പരീക്ഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവ അവതരിപ്പിക്കാന്‍ യുവതീയുവാക്കള്‍ക്ക് അവസരം ഒരുക്കുന്നു. നവംബറില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവില്‍ ഈ വര്‍ഷം മുതല്‍ കലാ സാംസ്കാരിക മത്സരങ്ങള്‍ക്കു പുറമെ ശാസ്ത്രപ്രദര്‍ശനം കൂടി സംഘടിപ്പിക്കും. മേളയോടനുബന്ധിച്ചു വിവിധ സര്‍ക്കാര്‍ ഡിപ്പാര്ട്ട്മെന്റൂകള്, എജന്‍സികള്‍ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിന്റെ ഭാഗമായി മത്സര ഇനങ്ങളില്‍ കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രഭാഷണം എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനമായും ഉണ്ടാകും.
സയന്‍സ് മേളയിലെ ഗ്രൂപ്പ് ഇനത്തില്‍ പരമാവധി 5 പേര്‍ക്ക് പങ്കെടുക്കാം. ഇതില്‍ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാന്‍ അവസരമുണ്ട്. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 14, 15 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: