അഹമ്മദാബാദ് : കഴിഞ്ഞ 32 വര്‍ഷമായി ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദീപാവലിക്ക് 10,000 വിളക്കുകള്‍ ഒന്നായി കണ്മിഴിക്കും. അപൂര്‍വ്വമായ സൗന്ദര്യത്തിന്റെ കാഴ്ചയാണിത്.
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സ്വാമിനാരായണ്‍ പണികഴിപ്പിച്ച അക്ഷര്‍ധാം ക്ഷേത്രം. ഒരാഴ്ചയോളം ഈ ദീപപ്രഭയിലായിരിക്കും അക്ഷര്‍ധാം ക്ഷേത്രം. ഇക്കുറിയും നവമ്പര്‍ എട്ട് വരെ വൈകുന്നേരം ആറ് മുതല്‍ 7.45 വരെ പതിനായിരം ദീപങ്ങള്‍ തുടര്‍ച്ചയായി ജ്വലിക്കും.
സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രത്തിന് മുന്പില് കാണുന്ന തിളങ്ങുന്ന പൂന്തോട്ടവും കൂടിച്ചേരുമ്പോള്‍ ഈ കാഴ്ച അവിസ്മരണീയം. ഭഗവാന് സ്വാമിനാരായണന്റെ ഒരു പ്രതിമ ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്. പഞ്ചധാതു ലോഹത്തിലാണ് ഈ വിഗ്രഹം പണിയുന്നത്. ഈ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് നവമ്പര്‍ 11ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: