ആലപ്പുഴ: വി ഡി സതീശന്‍ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിയുകയാണ്. കോണ്‍ഗ്രസിലെ തമ്മില്‍തല്ല് കാരണം എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്രയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്നെ വന്നു കാണുന്നതില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തെയും രമ്യ ഹരിദാസിനെയും വിലക്കിയ നടേശന്‌റെ നടപടി തങ്ങളെ ബാധിക്കില്ലെന്ന് വി.ഡി.സതീശന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഉമ തോമസിനും വെള്ളാപ്പള്ളി സന്ദര്‍ശനാനുമതി നിഷേധിച്ചതാണെന്നും എന്നിട്ടും ഉമ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക