തേഞ്ഞിപ്പലം:സംസ്ഥാനത്തെ 6 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ സാക്ഷിനിര്‍ത്തി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സനാതന ധര്‍മ്മപീഠം മന്ദിരശിലാസ്ഥാപന കര്‍മ്മം ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വ്വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, കുസാറ്റ് വിസി ഡോ. ജുനൈദ് ബുഷിരി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാജു, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗീതാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും ആധുനിക വിദ്യാഭ്യാസത്തിനൊപ്പം നല്കിയാല് അത് വര്‍ത്തമാനകാല പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ലോകത്ത് മതങ്ങളുടെയും വര്‍ഗ്ഗങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയുമെല്ലാം വൈവിധ്യം എല്ലാകാലത്തും നിലനില്ക്കും. എന്നാല്‍ വൈവിധ്യങ്ങളുടെയെല്ലാം ഉള്ളിലുള്ള സകല ചരാചരങ്ങളിലുമുള്ള ഏകതയെയാണ് സനാതനധര്‍മ്മം വിളംബരം ചെയ്യുന്നത്. ഇത് വിളംബരം ചെയ്താണ് സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചത്. രംഗനാഥാനന്ദ സ്വാമിജി ലോകത്താകമാനം വിളംബരം ചെയ്തതും ഈ ഏകതയെയാണ്. നാലു മഹാവാക്യങ്ങളും വിളംബരം ചെയ്യുന്നത് സകല ചരാചരങ്ങളിലും ഒരേപോലെ വിളങ്ങുന്ന ആത്മസത്തയെയാണെന്നും ഭഗവത് ഗീതയിലേയും ഉപനിഷത്തുകളിലേയും ശ്ലോകങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഏകതയ്ക്ക് വേണ്ടി നാലു മഠങ്ങള്‍ സ്ഥാപിച്ച്, ഓരോ മഹാവാക്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏല്‍പ്പിച്ച ശങ്കരാചാര്യര്‍ ചെയ്തതും ഇതുതന്നെയാണ്. ഒട്ടും കലര്‍പ്പില്ലാതെ സനാതനധര്‍മ്മം നിലനില്‍ക്കുന്ന പ്രദേശമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സ്ഥലങ്ങളില്‍ വൈദേശിക ഭരണം കത്തി നിന്നപ്പോഴും കേരളത്തില്‍ അപ്രകാരം സംഭവിച്ചില്ല. ലോകത്തിന്റെ മുഴുവന്‍ മുറിവുമുണക്കാന്‍ കഴിയുന്ന മൂല്യങ്ങളുടെ പ്രചരണം ഈ സനാതനധര്‍മ്മ പീഠത്തിലൂടെ നടക്കട്ടെ എന്നും റഷ്യന്‍ പ്രസിഡന്റ് സ്റ്റാലിനെ പോലും അത് ബോധ്യപ്പെടുത്തിയ ഡോ. എസ്. രാധാകൃഷ്ണന്റെ വിശദീകരണം ഉദാഹരണമായി ഗവര്‍ണര്‍ വിവരിച്ചു. സനാതന ധര്‍മ്മത്തിന്റെ പഠന ഗവേഷണങ്ങള്‍ക്കുള്ള സ്വന്തം കെട്ടിടത്തിന് സ്ഥലം അനുവദിച്ചതിന് യൂണിവേഴ്സിറ്റി അധികാരികളെ അനുമോദിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ്, പീഠം വിസിറ്റിങ് പ്രൊഫ. ഡോ. ശ്രീകുമാരന്‍. സി, സനാതന ധര്‍മ്മപീഠം കോര്‍ഡിനേറ്റര്‍ പി. ശേഖരന്, യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് പി. പുരുഷോത്തമന് തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സതീഷ് .ഇ.കെ, കോഴിക്കോട് സര്‍വ്വകലാശാല കണ്ട്രോളര് ഗോഡ്വിന് സാമ്രാജ്, വെറ്റിനറി ശാസ്ത്രജ്ഞന് ഗിരീഷ് വര്‍മ ഗോദവര്‍മ്മരാജ, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. സതീഷ്, , വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ. ചാരു, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി യദുകൃഷ്ണന്, ബിജെപി സംസ്ഥാന സമിതി അംഗം കെ. ജനചന്ദ്രന്, മേഖലാ ജനറല്‍ സെക്രട്ടറി കെ. പ്രേമന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരന് പുതുമന, സംസ്ഥാന സമിതി അംഗം അഡ്വ. എന്‍. അരവിന്ദന്, ജില്ലാ പ്രസിഡന്റ് ഡോ. രവിശങ്കര്‍ എം.പി, പത്മശ്രീ ബാലന് പൂതേരി, അഡ്വ. ശ്രീകുമാര്‍, കവിത ബാലകൃഷ്ണന്, ഡോ. ആര്‍സു, പി.ഐ സോമസുന്ദരന്‍, സുന്ദര്‍രാജ്, രവീന്ദ്രനാഥന്‍ കരുവാരക്കുണ്ട് തുടങ്ങിയവരും വിവിധ ചെയറുകളുടെ ഭാരവാഹികള്‍, യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സെനറ്റ് മെമ്പര്‍മാര്‍ തുടങ്ങി പൗര പ്രമുഖരുടെ നീണ്ട സാന്നിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: