തിരുവനന്തപുരം: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യം കത്തിക്കാം എന്ന് അവകാശപ്പെട്ട് ചില ഉപകരണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇപ്രകാരം അശാസ്ത്രീയമായി മാലിന്യം കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
മാ ലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് അംഗീകൃത ഏജന്‍സികള്‍ മുഖാന്തിരം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യണം. 2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങള്‍, ഖര മാലിന്യ പരിപാലന ചട്ടങ്ങള്‍ എന്നിവ പ്രകാരമാണ് അറിയിപ്പ്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ഷെഡ്യൂള്‍ II (സി) യില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന രണ്ടു അറകള്‍ ഉള്ളതും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോട് കൂടിയതുമായ ഇന്‍സിനറേറ്ററുകളും സാനിറ്ററി മാലിന്യം കത്തിക്കുന്നതിനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗരേഖ പ്രകാരമുള്ള ഇന്സിനറേറ്ററുകളുമാണ് നിലവില്‍ അനുവദീയമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: