India

ദീപാവലി ആഘോഷിക്കാൻ ലഡാക്കിലെത്തി പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ; സൈന്യത്തെ ഓർത്ത് രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും മന്ത്രി

രാഷ്ട്രം മുഴുവൻ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അതിർത്തികളിലെ അവരുടെ ശക്തമായ സാന്നിധ്യം കൊണ്ടാണ് രാജ്യത്തിന് ദീപാവലിയും സമാനമായ ഉത്സവങ്ങളും ആഘോഷിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു

Published by

ലേഹ്: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രതിരോധമന്ത്രി സഞ്ജയ് സേത്ത് ലഡാക്ക് സന്ദർശിച്ചു. ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിലെ ഒഫിഷ്യേറ്റിംഗ് ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ ദിനേശ് കുമാർ സിംഗ് അദ്ദേഹത്തെ അനുഗമിച്ചു.

അൾട്ടിമേറ്റ് ഫോഴ്‌സിലെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ എം. രാജീവ് മേനോൻ അദ്ദേഹത്തെ സ്വീകരിച്ചു. റെസാങ് ലാ യുദ്ധസ്മാരകത്തിൽ ഇന്ത്യൻ കരസേനയുടെ ധീരജവാന്മാരുടെ സ്മരണയ്‌ക്കായി മന്ത്രി പുഷ്പചക്രം അർപ്പിച്ചു.

രാഷ്‌ട്രത്തിന്റെ അന്തസ്സിനും അഖണ്ഡതയ്‌ക്കും വേണ്ടി വീരമൃത്യു വരിച്ച വീരന്മാരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് അദ്ദേഹവും സൈനിക അംഗങ്ങളും മൗനം ആചരിച്ചു. കൂടാതെ ലഡാക്കിലെ അതികഠിനമായ കാലാവസ്ഥയിലും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്ന സൈനികരുമായി സേത്ത് സംവദിച്ചു.

ദീപാവലിയുടെ ആഘോഷവേളയിൽ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്യുകയും ഏറ്റവും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യത്തിനുവേണ്ടിയുള്ള സമാനതകളില്ലാത്ത പ്രവർത്തനം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

രാഷ്‌ട്രം മുഴുവൻ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അതിർത്തികളിലെ അവരുടെ ശക്തമായ സാന്നിധ്യം കൊണ്ടാണ് രാജ്യത്തിന് ദീപാവലിയും സമാനമായ ഉത്സവങ്ങളും ആഘോഷിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സൈനികരുടെ ധീരതയും ത്യാഗവും എല്ലായ്‌പ്പോഴും വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by