ന്യൂദൽഹി: ആയുഷ്മാൻ ഭാരത് വിഷയത്തിൽ ദൽഹിയിലെ എഎപി സർക്കാരിനും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ബൻസുരി സ്വരാജ്. പശ്ചിമ ബംഗാളിലെയും ദൽഹിയിലെയും 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചതായി ബിജെപി എംപി ബൻസുരി സ്വരാജ് പറഞ്ഞു.
ദൽഹി-ബംഗാൾ സർക്കാരുകൾ ദുരുദ്ദേശ്യത്തിന്റെ രാഷ്‌ട്രീയമാണ് ചെയ്യുന്നതെന്നും എംപി ആരോപിച്ചു. ആയുഷ്മാൻ ഭാരത്, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിൽ ദൽഹി, പശ്ചിമ ബംഗാൾ സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
ഈ വിമർശനത്തിന് മറുപടിയായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആയുഷ് ഭാരത് യോജനയേക്കാൾ മികച്ചതാണ് ദൽഹി ഹെൽത്ത് കെയർ മോഡലെന്നും ദൽഹിയുടെ മാതൃക പഠിച്ച് രാജ്യത്തുടനീളം നടപ്പാക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനെയാണ് ബിജെപി എംപി ബൻസുരി നിശിതമായി വിമർശിച്ചത്.
ദൽഹി സർക്കാർ ദേശീയ തലസ്ഥാനത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നില്ലെന്ന് ബൻസുരി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷമായി ഏതെങ്കിലും സർക്കാർ അധികാരത്തിലിരുന്നാൽ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കും. പക്ഷേ ഒരു പുതിയ ആശുപത്രി പോലും തലസ്ഥാനത്ത് ഇല്ലെന്നും എംപി വിമർശിച്ചു.
കൂടാതെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ മരുന്ന് സംഭരണ കുംഭകോണം നടത്തിയിട്ടുണ്ട്. അവിടെ ഏറ്റവും മോശം ഗുണനിലവാരമുള്ള മരുന്നുകൾ ഉപയോഗിക്കുകയും ദൽഹിയിലെ മൊഹല്ല ക്ലിനിക്കുകളിൽ രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നുവെന്നും എംപി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: