ഗാസ : ഹമാസ് ഭീകരരുമായി ബന്ധമുള്ള യുഎൻ ഏജൻസിയ്ക്ക് നിരോധനമേർപ്പെടുത്തി ഇസ്രായേൽ . യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസിയെയാണ് (യുഎൻആർഡബ്ല്യുഎ) ഇസ്രായേൽ പാർലമെൻ്റ് നിരോധിച്ചത്. ഏജൻസിക്കെതിരായ നിയമം പാർലമെൻ്റ് അംഗീകരിച്ചു. ഇതനുസരിച്ച് മൂന്ന് മാസത്തിനകം യുഎൻആർഡബ്ല്യുഎയ്ക്ക് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിലും പ്രവർത്തനം നിർത്തേണ്ടിവരും.
ഇതുകൂടാതെ, ഇസ്രായേൽ വഴി പലസ്തീനിലേക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കാൻ ഏജൻസിക്ക് കഴിയില്ല.2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎ വിന്റെ 19 ജീവനക്കാർ പങ്കെടുത്തതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട് . ഇതിന് പിന്നാലെ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, എസ്റ്റോണിയ, ഫിൻലാൻഡ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്സ്, റൊമാനിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യുഎൻആർഡബ്ല്യുഎയുടെ ധനസഹായം നിർത്തി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: