പാലക്കാട്: സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏറെയും ജനക്ഷേമകരമാണെന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനം.
ഏത് സര്‍ക്കാരായാലും ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം. ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ലോകരാജ്യത്ത് ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കുവാനും ഇദ്ദേഹത്തിന്റെ പല നടപടികളിലൂടെയും കഴിഞ്ഞുവെന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനം പറഞ്ഞു.
ജൈനിമേടിലെ മഹാകവി ഒളപ്പമണ്ണയുടെ മന സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് അനുഗ്രഹം നല്‍കിയാണ് അവര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. എല്ലാ പിന്തുണയും അവര്‍ ഉറപ്പ് നല്‍കി. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് ആശ്രയമാകുന്നുണ്ടെന്ന് ശ്രീദേവി അന്തര്‍ജനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക