Kasargod

കുരങ്ങന്‍ തേങ്ങ പറിച്ചെറിഞ്ഞു: വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു

Published by

ബോവിക്കാനം: കൂട്ടത്തോടെ എത്തിയ വാനരസംഘം തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കൈയ്യെല്ല് ഒടിഞ്ഞു. ബോവിക്കാനം, ബാവിക്കര, കൊളത്തിങ്കാലിലെ കൃഷ്ണന്‍നായരുടെ ഭാര്യ എ.സാവിത്രിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. രാവിലെ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടയിലായിരുന്നു അക്രമം.

സാവിത്രി മാത്രമേ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തേങ്ങ വീണ് കൈയ്യെല്ല് പൊട്ടിയതോടെ സാവിത്രി അയല്‍വീട്ടിലേക്ക് ഓടിക്കയറി വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളാണ് സാവിത്രിയെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അന്‍പതോളം വരുന്ന കുരങ്ങുകളാണ് കൂട്ടത്തോടെയെത്തിയത്. കുരങ്ങുശല്യം പരിഹരിക്കുന്നതിന് നടപടിയില്ലാത്തത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts