പാലക്കാട്: മണ്ണാര്‍ക്കാട് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. മണ്ണാര്‍ക്കാട് ആനമുളിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തില്‍ പണം കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് പിടിയിലായത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സജീര്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു. ബൈക്കിന്റെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ആള്‍ കാരിയര്‍ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക