മാർക്സിസ്റ്റ് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് നടൻ കൊച്ചിൻ ഹനീഫക്ക് നാടുവിടേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരൻ നൗഷാദ്.പാർട്ടി നടത്തിയ സമരം അക്രമാസക്തമായപ്പോൾ ബന്ധുവിന് പരിക്കേറ്റു. ഇതിൽ ഇടപെട്ടതോടെ കൊച്ചിൻ ഹനീഫയെ കൊല്ലാൻ സിപിഎം തീരുമാനിച്ചിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സഹോദരൻ വെളിപ്പെടുത്തി.
മാർക്സിസ്റ്റ് പാർട്ടിയുടെ കൊടി കത്തിച്ചതിന്റെ പേരിൽ ഹനീഫിയ്ക്കക്ക് നാടുവിടേണ്ടി വന്നിട്ടുണ്ട്. ആൽബർട്ട്സിൽ പഠിക്കുമ്പോഴാണ് സംഭവം. അവിടെ തൊഴിലാളികൾ സമരം ചെയ്യുകയായിരുന്നു. എല്ലാ കടകളുടെ മുന്നിലും ചുവന്ന കൊടി കൊണ്ട് കെട്ടിയിട്ടുണ്ട്.കട മുതലാളിമാർ എല്ലാം അവർക്കെതിരെ നിന്നു. പാർട്ടിക്കാർ അവർക്ക് നേരെ സോഡാ കുപ്പി എറിഞ്ഞു. ഞങ്ങളുടെ അളിയന്റെ കൈ മുറിഞ്ഞു. ഇത് കണ്ടു കൊണ്ടാണ് ഹനീഫിക്ക അങ്ങോട്ട് വരുന്നത്. അദ്ദേഹം സ്കൂട്ടറിൽ വരുമ്പോൾ കണ്ട സീൻ അതാണ്”.
ഹനീഫിക്ക കടകളുടെ മുൻപിൽ ഇരുന്ന കൊടികൾ എല്ലാം വലിച്ചെടുത്ത് നിലത്തിട്ടു. മണ്ണെണ്ണ ഒഴിച്ച് കൂട്ടിയിട്ട് കത്തിച്ചു. കത്തിച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാകുന്നത്. ‘ചോര ചെങ്കൊടി കത്തിച്ചവരെ, കാപാലികരെ ഗുണ്ടകളെ നിങ്ങളെ ഞങ്ങൾ എടുത്തോളാം’ എന്നു പറഞ്ഞ് പാർട്ടിക്കാർ. ഹനീഫിക്കയെ കൊന്നുകളയാൻ പാർട്ടി ഓർഡർ ഇട്ടു. പിന്നാലെ അദ്ദേഹത്തെ മദ്രാസിലേക്ക് മാറ്റി. അന്ന് എം എം ലോറൻസ് ഇടപെട്ടിട്ടാണ് അത് പറഞ്ഞു തീർത്തത്. കുറെ വർഷങ്ങൾ എടുത്തു”-നൗഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: