കോട്ടയം: ‘അറസ്റ്റ് വരിച്ച് ‘ പോലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്ക് കയറി പോകുമ്പോള്‍ പി പി ദേവിയുടെ മുഖത്ത് ഒരു മന്ദഹാസം ഉടനീളം വിരിഞ്ഞു നിന്നു. ഇതൊക്കെ എന്ത് എന്ന മട്ടായിരുന്നു അവരുടെ മുഖത്ത്. എന്നാല്‍ വൈദ്യ പരിശോധന കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ മുഖം വാടിയിരുന്നു. അറസ്റ്റിന് പിന്നാലെയുള്ള നിയമപരമായ വൈദ്യപരിശോധന കഴിഞ്ഞപ്പോഴാണ് താന്‍ ജയിലിലേക്ക് തന്നെയാണ് പോകുന്നതെന്ന ബോധം ഉണ്ടായതെന്ന് വേണം കരുതാന്‍. ആര്‍ക്കെതിരെയും എന്തും പറയാം എന്ന് രാഷ്ട്രീയധാര്ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഈ ഭാവമാറ്റം. എന്ത് ചെയ്താലും പാര്‍ട്ടി സംരക്ഷിക്കുമെന്ന അഹങ്കാരത്തിന്മേല്‍ നീതിയുടെ പ്രഹരം.
എഡിഎമ്മിന്റെ ആത്മഹത്യയില്‍ ഹര്‍ജിക്കാരിയുടെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. സ്ത്രീ എന്ന നിലയിലുള്ള പരിഗണന എല്ലാസമയത്തും നല്കാന് ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ അപമാനിക്കുക എന്ന് ഉദ്ദേശ്യത്തോടെ വളരെ ആസൂത്രിതമായും പ്രത്യാഘാതം മനസ്സിലാക്കിയും ചെയ്ത പ്രവൃത്തിയാണ് ദിവ്യയുടേതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: