ശ്രീനഗര്‍: ജമ്മു കശ്മീര്‍ അഖ്നൂര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. തിങ്കളാഴ്ച സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.
മൂന്ന് ഭീകരരും തിങ്കളാഴ്ച കൊല്ലപ്പെട്ടെങ്കിലും ഡ്രോണ്‍ ഉപയോഗിച്ച് ഇവരുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അഖ്നൂരിലെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ സേന ഉടന്‍ പ്രദേശം വളയുകയും ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയുമായിരുന്നു. 27 മണിക്കൂര്‍ ഏറ്റുമുട്ടലുകള്‍ക്ക് ശേഷമാണ് സൈന്യം ഭീകരരെ വധിച്ചത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനിടെയാണ് സംഭവം.
ഒക്ടോബര്‍ 24 ന് ബാരാമുള്ളയിലെ ഗുല്‍മാര്‍ഗിന് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും രണ്ട് പോര്‍ട്ടര്‍മാരും വീരമൃത്യൂ വരിച്ചിരുന്നു. അതിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീകരരെ സൈന്യം കൊന്നത്. ഗന്ദര്‍ബാല്‍ ജില്ലയില്‍ ടണല്‍ നിര്‍മാണ സ്ഥലത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഭീകര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: