പത്തനംതിട്ട : കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി കൂട്ടിലായി. ചൊവ്വാഴ്ച രാവിലെ കലഞ്ഞൂര്‍ രാക്ഷസന്‍പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിക്ക് നാലുവയസ് പ്രായം വരും.
പ്രദേശത്ത് കുറച്ച് ദിവസങ്ങളായി പുലി ഭീതി വിതച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് വനം വകുപ്പ് രണ്ടു കൂടുകള്‍ സ്ഥാപിച്ചത്.
തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: