ന്യൂദൽഹി: ദൽഹി വഖഫ് ബോർഡിൽ ക്രമക്കേടുകൾ നടന്നുവെന്ന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് എഎപി എംഎൽഎ അമാനത്തുള്ള ഖാനെതിരെ ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചു. 110 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഇഡി അറസ്റ്റ് ചെയ്യാത്ത മറിയം സിദ്ദിഖിയെയും കേസിൽ പ്രതിയാക്കി.
നവംബർ നാലിന് കോടതി ഇത് പരിഗണിക്കാനാണ് സാധ്യത. സെപ്റ്റംബർ രണ്ടിന് ഓഖ്‌ലയിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്ത ഖാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതേ സമയം പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക