ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൈനയോട് അധിക വായ്പ ചോദിച്ച് പാകിസ്ഥാന്. 1.4 ബില്യണ്‍ യുഎസ് ഡോളര്‍ സപ്ലിമെന്ററി ലോണ്‍ നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചൈനയുടെ ധനകാര്യ സഹമന്ത്രി ലിയാവോ മിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കറന്‍സി സ്വാപ്പ് എഗ്രിമെന്റ് പരിധി 40 ബില്യണ്‍ യുവാന്‍ ആയി ഉയര്‍ത്തണമെന്ന് പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അഭ്യര്‍ത്ഥിച്ചിരുന്നു
അന്താരാഷ്ട്ര നാണ്യനിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റേയും വാര്‍ഷിക യോഗം നടക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അഭ്യര്‍ത്ഥന. നേരത്തെയും പാകിസ്ഥാന് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇത് തള്ളിയിരുന്നു. ഇതിനിടെ കടം തിരിച്ചടയ്ക്കാനുള്ള കാലാവധി 2027 വരെ നീട്ടി. ചൈനയുമായുള്ള കറന്‍സി സ്വാപ്പ് എഗ്രിമെന്റ് പ്രകാരം നിലവിലുള്ള 4.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ട്രേഡ് ഫിനാന്‍സ് ഫെസിലിറ്റി പാകിസ്ഥാന് പൂര്‍ണമായും വിനിയോഗിച്ചിട്ടുണ്ട്. 2011 ഡിസംബറിലാണ് ചൈനയും പാകിസ്ഥാനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കരാറില്‍ ഏര്‍പ്പെട്ടത്.
ഇതിന് മുമ്പും ചൈനയില്‍ നിന്നുള്ള വായ്പാ പരിധി ഉയര്‍ത്താന്‍ പാകിസ്ഥാന് ശ്രമം നടത്തിയിരുന്നു. 2022 നവംബറില്‍ അന്നത്തെ ധനമന്ത്രി ഇഷാഖ് ദാറും 1.5 ബില്യണ്‍ യുഎസ് ഡോളറിന്റെ അധിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനാണ് പാകിസ്ഥാന് പ്രധാനമായും ഈ തുക വിനിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: