കോട്ടയം: മുപ്പത്തിയൊന്നാമത് ഗിരിദീപം ഓള് ഇന്ത്യ ബാസ്കറ്റ്ബോള്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയര്‍ക്ക് ഇരട്ടക്കിരീടം.
സീനിയര്‍, ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ ഗിരിദീപം ബഥനി സ്കൂള്‍ സെന്റ്് ജോസഫ്സ് സ്കൂള്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ചു.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസ് കൊരട്ടി ലിറ്റില്‍ ഫഌവര്‍ സിഎച്ച്എസഎസിനെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. സ്കോര്‍: 47-29.
സീനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ഗിരിദീപം കോട്ടയം സെന്റ് ജോസഫ്സ് തിരുവനന്തപരത്തെ 63-61ന് തോല്‍പ്പിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഗിരിദീപം 66-55ന് സെന്റ് ജോസഫ്സ് തിരുവനന്തപുരത്തെയും തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഗിരിദീപത്തിന്റെ ജോഹാന്‍ തോമസ് ജോജുവും, ഭാവിവാഗ്ദാനമായി സെന്റ് ജോസഫ്സ് തിരുവനന്തപരത്തെ അമല്‍ അസമിനെയും തിരഞ്ഞെടുത്തു.
അണ്ടര്‍ 17 വിഭാഗത്തില്‍ മികച്ചകളിക്കാരനായി മികച്ചകളിക്കാരനായി ഗിരിദീപത്തിലെ അഭിനവ് സുരേഷിനെയും ഭാവി വാഗ്ദാനമായി സെന്റ് ജോസഫ്സ് തിരുവനന്തപുരത്തെ അമല്നെയും തിരഞ്ഞെടുത്തു.
വോളിബോള്‍ ഫൈനലില്‍ എന്എച്ച്എസ്എസ്എസ് വാകയാട് ഗിരിദീപം കോട്ടയത്തെ 25-15, 12-25, 20-25, 15-25 ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
വോളിബോളില്‍ ബെസ്റ്റ് അറ്റാക്കര്‍ ഗിരിദീപത്തിന്റെ ആഷിന് ഷാജു, ബെസ്റ്റ് സെറ്റര്‍ എന്എച്ച്എസ്എസ്എസ് വാകയാടിന്റെ ഹരീഷ്. കെ, ബെസ്റ്റ് ലിബറോ ഗിരിദീപത്തിന്റെ സഞ്ജയ് രഞ്ജന്‍ എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ ബഥനി ആശ്രമം പ്രോവിന്ഷ്യല് സുപ്പീരിയര്‍ റവ. ഡോ. ജോര്‍ജ്ജ് ജോസഫ് അയ്യനേത്ത് ഒഐസി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: