കോഴിക്കോട്: താമരശേരി ചുരത്തില്‍ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചുരത്തിലെ പ്രധാന വളവുകളില്‍ കഴിഞ്ഞ മാസം അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും വാഹന തിരക്ക് അധികമാണ്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ഗതാഗത തടസം പതിവായിരുന്നു.
കഴിഞ്ഞ ദിവസം ചുരത്തില്‍ തകരാറിലായ കെഎസ്ആര്‍ടിസി ബസ് താമരശേരി ഡിപ്പോയില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തിയാണ് മാറ്റിയത്. ഇത് മൂലം മണിക്കൂറുകളോളമാണ് ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക