കോഴിക്കോട്: ബാലുശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിച്ചത് ചോദ്യം ചെയ്ത സംഘം മര്‍ദിച്ചുവെന്നാണ് പരാതി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അടുത്ത ബന്ധുവിനോട് സംസാരിച്ചതിന് കുറച്ചാളുകള്‍ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ ബന്ധുവിനെ കണ്ടപ്പോള്‍ സംസാരിച്ചതാണ് പ്രശ്നമായത്. ബാലുശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: