ബെംഗളൂരു: ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്നു. 98 വയസായിരുന്നു. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി സുപ്രീം കോടതിയില്‍ പോരാടിയ വ്യക്തിത്വമായിരുന്നു പുട്ട സ്വാമി.
1952-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് പുട്ടസ്വാമി 1977-ലാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ബെംഗളൂരുവിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചു.
ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012-ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: