India

ദൽഹിയിൽ 107 വ്യാജ അഭിഭാഷകരെ ഒഴിവാക്കി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; നിയമവ്യവസ്ഥയെ അഴിമതി പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും ബിസിഐ

Published by

ന്യൂദൽഹി : ബാർ കൗൺസിൽ ഓഫ് ഇന്ത്യ 2019 മുതൽ 2024 ഒക്‌ടോബർ വരെയുള്ള കാലയളവിൽ 107 വ്യാജ അഭിഭാഷകരുടെ പേരുകൾ ദൽഹിയിൽ നിന്ന് നീക്കം ചെയ്തു. വ്യാജ അഭിഭാഷകരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ബിസിഐ സെക്രട്ടറി ശ്രീമാൻ്റോ സെൻ ആണ് അറിയിച്ചത്.

അജയ് ശങ്കർ ശ്രീവാസ്തവ വേഴ്സസ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി രൂപീകരിച്ച ബാർ കൗൺസിലും ഉന്നതാധികാര സമിതിയും നടത്തിയ നിരന്തര അന്വേഷണത്തിലൂടെയാണ് വ്യാജ അഭിഭാഷകരെ കണ്ടെത്തിയത്. സമഗ്രതയും പ്രൊഫഷണലിസവും നിലനിർത്തുന്നതിനുള്ള തുടർച്ചയായ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

വ്യാജ അഭിഭാഷകരെയും നിയമ പ്രാക്ടീസ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും ഉന്മൂലനം ചെയ്യുകയാണ് ഈ നിർണായക നടപടിയെന്ന് കൗൺസിൽ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊതുജനങ്ങളുടെ വിശ്വാസത്തെയും നിയമവ്യവസ്ഥയെയും അഴിമതി പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ബിസിഐ വ്യക്തമാക്കി.

2019നും 2023 ജൂൺ 23നും ഇടയിൽ ആയിരക്കണക്കിന് വ്യാജ അഭിഭാഷകരെ അവരുടെ യോഗ്യതകളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് നീക്കം ചെയ്തത്. പ്രധാനമായും കൂടുതൽ പേരും എൻറോൾമെൻ്റ് സമയത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ തെറ്റായി അവതരിപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അതേ സമയം വ്യാജ അഭിഭാഷകരെ അഭിഭാഷകവൃത്തിയിൽ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക