ന്യൂദല്‍ഹി: ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെയും സ്വാതന്ത്ര്യ സമരസേനാനി ബിര്‍സ മുണ്ടയുടെയും 150-ാം ജന്മവാര്ഷിക ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി. മന് കീ ബാത്തിന്റെ 115-ാം എപ്പിസോഡിലായിരുന്നു പ്രധാനമന്ത്രിയുടെ ഇതുസംബന്ധിച്ച അഭ്യര്‍ത്ഥന. ഈ മഹാരഥന്മാരുടെ 150-ാം ജന്മവാര്‍ഷികം ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും ബിര്‍സ മുണ്ടയും വ്യത്യസ്തമായ വെല്ലുവിളികളെ നേരിട്ടവര്‍ ആയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഐക്യം എന്ന കാഴ്ചപ്പാട് ഇരുവര്‍ക്കും ഒന്നായിരുന്നു. പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം ഒക്ടോബര്‍ 31ന് ആരംഭിക്കുമ്പോള്‍, മുണ്ടയുടെ 150-ാം ജന്മവാര്ഷിക വര്‍ഷം നവംബര്‍ 15ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പട്ടേലിന്റെ ജന്മദിനത്തില് ദേശീയ ഏകതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റണ്‍ ഫോര്‍ യൂണിറ്റി ഒക്ടോബര്‍ 31ന് ദീപാവലിയായതിനാല് നാളെയായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15 ന് ബിര്‍സമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാര്‍ഖണ്ഡിലെ ഉലിഹാതു ഗ്രാമം സന്ദര്‍ശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: