സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം
ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ നവംബർ 16നാണ് പരിശീലനം നൽകുന്നത്. നവംബർ 14നകം 8714259111, 0471-2320101 എന്നീ നമ്പറുകളിൽ വിളിച്ചോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യാം.
എം.എസ്‌സി നഴ്സിങ്: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ എം.എസ്‌സി കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ് കോഴ്സിൽ ഒഴിവുള്ള സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അനുബന്ധ രേഖകളുമായി ഒക്ടോബർ 30ന് ഉച്ചയ്‌ക്ക് രണ്ടിനകം കോളജ് ഓഫീസിൽ ഹാജരാകണം
അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രതിമാസ ശമ്പളം 72,000 രൂപ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത. പ്രതിമാസ ശമ്പളം 21,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം.
പ്രൊഫൈൽ പരിശോധിക്കാൻ അവസരം
2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി നവംബർ 1ന് ഉച്ചയ്‌ക്ക് 12 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
പി.ജി. ആയുർവേദ കോഴ്സുകളിലേയ്‌ക്കുള്ള പ്രവേശനം
2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് 5 മണിവരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ഏപ്രില്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്‌ക്കുള്ള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബര്‍ 07 വരെ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2024 ഏപ്രില്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. (സോഷ്യല്‍ വര്‍ക്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്‌ക്കുള്ള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബര്‍ 4 വരെ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് www.cee.kerala.gov.in മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2024 ജൂണ്‍ മാസം നടത്തിയ ബി.എ./ ബി.എസ്‌സി. – ആന്വല്‍ സ്‌കീം (റെഗുലര്‍, സപ്ലിമെന്ററി & മേഴ്സി ചാന്‍സ് ) പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും 2024 നവംബര്‍ 8 വരെ അപേക്ഷിക്കാവുന്നതാണ്. പാര്‍ട്ട് ഒന്ന്, രണ്ട് ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ പരീക്ഷകളുടെ ഫലം പിന്നീട് പ്രസിദ്ധികരിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 മാര്‍ച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ഡെസ് ഫാഷന്‍ ഡിസൈന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും 2024 നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2024 മാര്‍ച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി 2019 സ്‌കീം (റെഗുലര്‍ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും 2024 നവംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
സൂക്ഷ്മപരിശോധന/പുനര്‍മൂല്യനിര്‍ണയം അപേക്ഷാ തീയതി നീട്ടി
കേരളസര്‍വകലാശാല 2024 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ.് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 30 വരെ നീട്ടിയിരിക്കുന്നു.
വൈവ / പ്രോജക്ട് വൈവ
കേരളസര്‍വകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ വിദൂരവിദ്യാഭ്യാസം (ആന്വല്‍ സ്‌കീം, 2003 – 2016 അഡ്മിഷന്‍) മേഴ്സി ചാന്‍സ് ഫൈനല്‍ ഇയര്‍ എം.എ. ഇംഗ്ലീഷ് ഡിഗ്രി പരീക്ഷയുടെ വൈവ, പ്രോജക്ട് വൈവ 2024 നവംബര്‍ 4 നും എം.എ. എക്കണോമിക്‌സ് ഡിഗ്രി പരീക്ഷയുടെ വൈവ നവംബര്‍ 5 നും ഇഉഛഋ (വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം) സെന്ററില്‍ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2024 നവംബറില്‍ നടത്തുന്ന ആ.ജ.ഋറ (2020 സ്‌കീം – 2 വര്‍ഷ കോഴ്‌സ്) ഒന്നും മൂന്നും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓഫ്ലൈനായി പിഴകൂടാതെ 2024 നവംബര്‍ 5 വരെയും 150/ രൂപ പിഴയോടുകൂടി 2024 നവംബര്‍ 8 വരെയും 400/ രൂപ പിഴയോടുകൂടി 2024 നവംബര്‍ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സ് സ്‌പോട്ട് അലോട്ട്‌മെന്റ്
സർക്കാർ/ സ്വാശ്രയ കോളേജുകളിൽ 2024-25 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 30 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ കോളേജുകളിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിനു മുമ്പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
എൽ.എൽ.ബി സീറ്റൊഴിവ്
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി അഡ്മിഷന് കാഴ്ചപരിമിതിയുള്ളവർക്കുള്ള ക്വാട്ടയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്ക് അഡ്മിഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ ഒക്ടോബർ 30ന് അഭിമുഖത്തിന് ഹാജരാകണം
പി.എച്ച്.ഡിയ്‌ക്ക് അവസരം
കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റിൽ (സി.എം.ഡി) മാനേജ്‌മെന്റ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം, ബാഗ്ലൂർ ആസ്ഥാനമായ ക്രൈസ്റ്റ് കോളജ് (ഡീംഡ് യൂണിവേഴ്സിറ്റി) എന്നിവയുമായി സഹകരിച്ചാണ് ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളിലെ നിർവഹണ പദ്ധതികളിൽ ഗവേഷകർക്ക് സജീവമായി പങ്കെടുക്കുന്നതിനും, ഗവേഷക പ്രോജക്ടുകളിൽ അക്കാദമിക തലത്തിലും വ്യാവസായിക തലത്തിലും മികവു പുലർത്തുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. സഹകരണ ഗവേഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക പങ്കാളിത്തത്തിൽ നൂതന പദ്ധതികൾക്ക് സംഭാവന നൽകാനും ഫലപ്രദമായ പഠനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജോലിയുള്ള വ്യക്തികൾക്ക് പാർടൈം അഡ്മിഷനും നേടാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/research.
താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്
കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൽ.സി/ എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471 2418317.
മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽബില്ലിംഗ്
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പൂർണമായും ഓൺലൈനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സിലേക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ ലിങ്കുവഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: 9495999741.
ഡിഗ്രി ഇന്‍ നഴ്‌സിംഗ് കോഴ്‌സിനു ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്.
224-25 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്റെ
ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ അലോ
ട്ട്‌മെന്റ് നടത്തുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷാര്‍ത്ഥികള്‍ വെബ്‌സൈ
റ്റില്‍ക്കൂടി കോളേജ് ഓപ്ഷനുകള്‍ 2024 ഒക്‌ടോബര്‍ 29, 5 മണി വരെ
സമര്‍പ്പിക്കാവുന്നതാണ്. സര്‍ക്കാര്‍ കോളേജ് ഒഴികെ മറ്റു കോളേജുകളില്‍
അഡ്മിഷന്‍ നേടിയവര്‍ക്ക് ചഛഇ ആവശ്യമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍
ഫീസ് ഒടുക്കി അതത് കോളേജുകളില്‍ 2024 ഒക്‌ടോബര്‍ 30 ന് പ്രവേശനം
നേടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 64 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പി.ജി. ആയൂർവേദ കോഴ്‌സ്: അലോട്ടട് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്‌സുകളുടെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ടട് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷൻ രജിസ്റ്റർ ചെയ്താലും മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
പി.ജി. ഹോമിയോ കോഴ്‌സ്: അലോട്ടട് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ ഹോമിയോ കോഴ്‌സുകളുടെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ടട് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷൻ രജിസ്റ്റർ ചെയ്താലും മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
ലക്ചറർ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20000 രൂപ.
ഫുഡ് ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത NET/Phd അഭികാമ്യം. ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയം വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.com, www.ctrdkerala.in വെബ്സൈറ്റുകൾ സന്ദർശിക്കുക.
ഡൊമിസിലിയറി നഴ്‌സിങ് കെയർ: പരീക്ഷാഫലം
സ്കോൾ കേരള 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ 175 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 172 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. വിജയ ശതമാനം 98.29. പരീക്ഷാ ഫലം സ്‌കോൾ-കേരള വെബ് സൈറ്റിൽ (www,scolekerala.org) ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്.
ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്‌ക്ക് ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സ്കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും സ്ക്രൂട്ടിണിക്ക് ഒരു പേപ്പറിന് 200 രൂപയും ഫോട്ടോ കോപ്പിയ്‌ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായും ഓഫ് ലൈനായും അടയ്‌ക്കാം. ഓഫ് ലൈനായി ഫീസ് അടയ്‌ക്കുന്നതിന് സ്കോൾ – കേരള വെബ് സൈറ്റിലെ (www.scolekerala.org) ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും ഫീസ് അടയ്‌ക്കാനുള്ള ചെലാൻ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്‌ക്കാം. ഫീസ് അടച്ച അസൽ ചെലാൻ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമുള്ള അപേക്ഷ എന്നിവ സെക്രട്ടറി, ബോർഡ് ഓഫ് ഡി.ഡി.എൻ.സി എക്‌സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം.
രജിസ്ട്രേഷൻ ക്യാമ്പ്
തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും 35 വയസിൽ താഴെ പ്രായമുള്ളതുമായ നെയ്യാറ്റിൻകര താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി അവസരം ഒരുക്കുന്നത്. ഒറ്റത്തവണയായി 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരവും മറ്റു ജില്ലാ എംപ്ലോയബിലിറ്റി സെന്റുകളും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ / ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. ആവശ്യമായ സോഫ്റ്റ്സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ നമ്പർ: 8921916220.
കിറ്റ്സിന്റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റും ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) IATA യുടെ ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amadeus, Airport Operations Fundamentals ന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് 6 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ്സ് നൽകും. കൂടുതൽ വിവരങ്ങൾക്ക് :www.kittsedu.org. ഫോൺ: 0471-2329468, 2339178, 2329539, 9446329897.
ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം
ഭാരത സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്മാർട്ട്ഫോൺ അസംബ്ലിംഗ് ആൻഡ് സർവീസ് കോഴ്സിലേക്ക് 30 ദിവസത്തെ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2530371, 8590516669, 8089201400.
ബിഎസ്‌സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെന്റ്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തുന്നു. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് വെബ്‌സൈറ്റിൽക്കൂടി കോളേജ് ഓപ്ഷനുകൾ ഒക്‌ടോബർ 29, 5 മണി വരെ സമർപ്പിക്കാം. സർക്കാർ കോളേജ് ഒഴികെ മറ്റു കോളേജുകളിൽ അഡ്മിഷൻ നേടിയവർക്ക് എൻഒസി ആവശ്യമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 30 ന് പ്രവേശനം നേടേണം. വിശദവിവരങ്ങൾക്ക് ഫോൺ: 04712560363, 64.
ജർമ്മനിയിൽ നഴ്‌സ്: സ്‌പോട്ട് രജിസ്‌ട്രേഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്‌ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.
വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).
സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു.
ഗസ്റ്റ് അധ്യാപക അഭിമുഖം
2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ/ഗസ്റ്റ് അധ്യാപികയെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 30ന് രാവിലെ 11 നു അഭിമുഖത്തിന് ഹാജരാകണം.
നഴ്‌സിംഗ് – പാരാമെഡിക്കൽ കോഴ്‌സുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ്
2024-25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 28 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുള്ള www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 11 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. സർക്കാർ കോളേജ് ഒഴികെ മറ്റു കോളേജുകളിൽ അഡ്മിഷൻ നേടിയവർക്ക് എൻഒസി ആവശ്യമാണ്. പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്നവർ ടോക്കൺ ഫീസ് എൽബിഎസ് സെന്ററിൽ തന്നെ ഓൺലൈൻ ആയി അടക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ഒക്‌ടോബർ 29 നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് ശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 64.
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി. അല്ലെങ്കിൽ മെഡിസിൻ / സർജറി / അനസ്തേഷ്യ / ഓർത്തോപീഡിക് / റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., റ്റി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന നവംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
സ്പെക്ട്രം ജോബ് ഫെയർ 28 ന്
തിരുവനന്തപുരം ജില്ലയിലെ വിവിധ ഗവ. / പ്രൈവറ്റ് / എസ്.സി.ഡി.ഡി / എസ്.ടി.ഡി.ഡി ഐ.ടി.ഐ കളിൽ പരിശീലനം പൂർത്തിയാക്കി വിജയിച്ച ട്രെയിനികൾക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിനായി കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വ്യവസായ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ വർഷത്തെ സ്പെക്ട്രം ജോബ് ഫെയർ ഒക്ടോബർ 28 ന് ഗവ. ഐടിഐ ചാക്കയിൽ നടക്കും. വിവിധ വർഷങ്ങളിൽ ഐടിഐ ട്രേഡ് പാസായ ഉദ്യോഗാർഥികൾ സംസ്ഥാന സർക്കാരിന്റെ സംരംഭമായ കേരള നോളഡ്ജ് എക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോർട്ടൽ മുഖേന രജിസ്ട്രേഷൻ നടത്തി രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാം.
സീനിയർ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 45 വയസ്. മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം. പ്രതിമാസ വേതനം 42,000 രൂപ. കരാർ കാലാവധി ഒരു വർഷം. മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, ഫോൺ: 0471 2528855, 2528055
എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം
സംസ്ഥാന സഹകരണ യൂണിയൻ 2024 ആഗസ്റ്റിൽ നടത്തിയ എച്ചി.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ നവംബർ 23 വരെ സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം www.scu.kerala.gov.in ൽ ലഭ്യമാണ്.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ 2024 നവംബർ 1 മുതൽ നിലവിൽ വരുന്ന ഒരു ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. സമാന തസ്തികയിൽ 35600-75400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 10 ന് മുമ്പായി അയക്കണം. ഫോൺ: 0471 2743783.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 2 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി / പ്ലസ്ടു / ഡിഗ്രിയും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ നവംബർ 1 ഉച്ചയ്‌ക്ക് 1 മണിക്ക് മുൻപായി http://tinyurl.com/ycbhvzt3 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.
ഡ്രൈവർ കം അറ്റൻഡർ നിയമനം
തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവർ കം അറ്റൻഡർമാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നവംബർ 30 രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം. മോട്ടോർ വാഹനവകുപ്പ് നിഷ്‌കർഷിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുൻപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330736.
അംഗത്വം പുനഃസ്ഥാപിക്കാം
തിരുവനന്തപുരം ജില്ലാ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗ തൊഴിലാളികളുടെ നഷ്ടപ്പെട്ട അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഇളവ് കാലയളവ് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2329516.
ക്വട്ടേഷൻ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലേക്ക് ആയിരം ലാൻയാഡുകളും ഐ. ഡി. കാർഡിനുള്ള പ്ളാസ്റ്റിക് കെയ്സുകളും ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലാൻയാഡുകളിൽ പ്രിന്റിംഗ് ഉൾപ്പെടെ ചെയ്തു നൽകണം. ക്വട്ടേഷനുകൾ വിശദവിവരങ്ങൾ സഹിതം നവംബർ 8ന് വൈകിട്ട് 5നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ തപാൽ വിഭാഗത്തിൽ നേരിട്ടും എത്തിക്കാം. കവറിന് പുറത്ത് ഐ. ഡി കാർഡ് ലാൻയാഡ്, പ്ളാസ്റ്റിക് കെയ്സ് ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
2020-21 വർഷം, 2020 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച, www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നീ വിവരങ്ങൾ അടിയന്തിരമായി രണ്ട് ദിവസത്തിനുള്ളിൽ districtmeritscholarship@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്‌സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ ഒക്ടോബർ 29ന് മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയിൽ: courses.lbs@gmail.com എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോൺ 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 19 -ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 30ന് വൈകിട്ട് 3 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിട്ടത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ.ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നി മേഖലകളിലെ കോഴ്‌സു്കളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ, വ്യക്തികൾക്ക് കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in സന്ദർശിക്കാം. കൂടാതെ 0471-2560333/6238553571 എന്നീ നമ്പറുകളിൽ നിന്നും lbsskillcentre@gmail.com എന്ന ഇമെയിൽ മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷകൾ നിർദിഷ്ഠ മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
ബി.എസ്.സി നഴ്സിംഗ് കോഴ്‌സ്
2024-25 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്
സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള
സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2024 ഒക്‌ടോബര്‍
23 ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച്
രാവിലെ 10 മണിക്ക് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍
എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിയ്‌ക്കകം
നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പ്രസ്തുത സ്‌പോട്ട്
അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ അലോട്ട്‌മെന്റു
കളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ചഛഇ(നിരാക്ഷേപപത്രം)
ഹാജരാക്കേണ്ടതാണ്. ഒഴിവുകളുടെ വിശദാംശങ്ങള്‍
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റിനു
മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ
നിര്‍ദ്ദിഷ്ടഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റിനുശേഷം
കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 എന്നീ നമ്പറുകളില്‍ ബന്ധ
പ്പെടുക.
പരീക്ഷാഫലം
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
2024 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം – റെഗുലര്‍ – 2020
അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണ്ണയ ത്തിനും 2024നവംബര്‍ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ്
ആന്റ് ലിറ്ററേച്ചര്‍, എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്‌ക്ക് 2024 നവംബര്‍ 01 ന് മുന്‍പ് www.slcm.keralauniverstiy.ac.in മുഖേന
ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
(www.keralauniverstiy.ac.in)
പരീക്ഷ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം)
മേഴ്‌സിചാന്‍സ്, (2003 സ്‌കീം) ട്രാന്‍സിറ്ററി ആന്റ് പാര്‍ട്ട്‌ടൈം, ഒക്‌ടോബര്‍ 2024 പരീക്ഷ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.(www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 നവംബര്‍ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. www.keralauniverstiy.ac.in.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം
സെമസ്റ്റര്‍ എം.കോം./എം.കോം. ഇന്റര്‍നാഷണല്‍ ട്രേഡ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 2024ഒക്‌ടോബര്‍ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സീറ്റൊഴിവ്
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍
യോഗ തെറാപ്പി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : കേരളസര്‍വകലാശാല
അംഗീകരിച്ച ബിരുദം, കോഴ്‌സ് കാലാവധി : ഒരു വര്‍ഷം, ക്ലാസുകള്‍ : രാവിലെ 7 മുതല്‍ 9
വരെ, കോഴ്‌സ് ഫീസ് : ഞ.െ 19500 /, അപേക്ഷ ഫീസ് : 100/ രൂപ, അവസാന തീയതി : 2024 ഒക്‌ടോബര്‍31, ഉയര്‍ന്ന പ്രായപരിധി ഇല്ല. കേരളസര്‍വകലാശാല വെബ്‌സൈറ്റ് (www.keralauniverstiy.ac.in) നിന്നും
Home page-Academic-Cetnres-Cetnre for Adult Continuing Education and Extension page നിന്നും
അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SBI യില്‍ A/c. No 57002299878 ല്‍ Rs. 100/ രൂപ
അടച്ച രസീതും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും സഹിതം പി.എം.ജി.ജംഗ്ഷനിലുള്ള സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ CACEE ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0471 2302523.
താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്‌ക്കുള്ള ഓൺലൈൻ താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മോപ് അപ് അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 24, 2.00 PM നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് ഒക്ടോബർ 24 ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഇംഗ്ലീഷ് പ്രൊഫിഷ്യൻസി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയും, ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രൊഫിഷ്യൻസി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം സി.സി.എം.വൈയിലാണ് തികച്ചും സൗജന്യമായ നൂറ് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ആരംഭിക്കുന്നത്. 18 നും 39 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ന്യൂനപക്ഷ വിഭാഗമാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്‌റ്റോബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊല്ലം കണ്ണനല്ലൂർ ഉള്ള കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് ( സി സി എം വൈ) ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: +91 9562395356 എന്ന നമ്പറിൽ ബന്ധപ്പെടുക.
കേരള സംസ്ഥാന വനിതാ വികനസ കോർപ്പറേഷനിൽ പരിശീലനങ്ങൾ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100 ശതമാനം പ്ലേസ്മെമന്റ് അസിസ്റ്റന്റ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക് പരിശീലനം ഉടൻ ആരംഭിക്കുന്നു. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്ക്: 0471-2365445. 9496015002, www.reach.org.in.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭ്യമായി കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 നു മമ്പായി ക്ഷേമനിധി കാര്യലയത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് അയച്ചു നൽകേണ്ടതാണെന്ന് സെക്രട്ടറി ആന്റ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.
അധ്യാപക ഒഴിവ്
കരിക്കകം ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിൽ (HST HINDI) ഒരു താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്‌ക്ക് സൗജന്യ പരിശീലനം നവംബർ 20 ന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം നവംബർ 18 ന് 5 മണിക്ക് മുൻപ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2623304.
പരിശീലകരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിലേയ്‌ക്കായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ പരിശീലകരെ നിയമിക്കും. ബിരുദാനന്തര ബിരുദ യോഗ്യതയും, മത്സര പരീക്ഷാ പരിശീലനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലം പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായ 45 വയസ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും. തൃപ്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30ന് മുമ്പ് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സ്ഥാപനത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ : 9048058810.
പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിനായി പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്‌ക്ക് വിധേയമായും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിൽ ഒക്ടോബർ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഭാഷാ നൈപുണ്യം, വ്യക്തിത്വ വികസനം എന്നിവയിലുള്ള പരിശീലനത്തോടൊപ്പം പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് തുകയും അനുവദിക്കുന്നതാണ്. ഫോൺ : 9048058810.
പ്രൊഫൈൽ പരിശോധിക്കുന്നതിനുളള അവസരം
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ഒക്ടോബർ 28 വൈകുന്നേരം 5 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
സർട്ടിഫിക്കറ്റ് കോഴ്സ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും ഐ.ടി.ഐ ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടറി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ച്ചേർസ്), ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്) എന്നീ ട്രേഡുകളിൽ ഒന്ന് പാസ് ആയവരോ റ്റി.എച്ച്.എസ്.എൽ.സി ൽ ഫിറ്റിംഗ്/കാർപെന്ററി/ടാർണിംഗ് ട്രേഡ് എന്നിവയിൽ ഒന്ന് പാസായവരോ ആയിരിക്കണം. അപേക്ഷ ഫോം 60 രൂപ (എസ്.എസി, എസ്.ടി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7ന് വൈകിട്ട് നാല് മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, ഫോൺ: 0471 2360391, 9744328621
രേഖകള്‍ ഹാജരാക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിധവ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഫിഷറീസ് ഓഫീസുകളില്‍ 30 നകം എത്തിക്കണം. ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും : പൂവാര്‍ (9497715512), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715516), പുത്തന്‍തോപ്പ് (9037539800), കായിക്കര (9497715518), ചിലക്കൂര്‍ (9497715519), മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കല്‍ (9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527).
വാക് ഇന്‍ ഇന്റര്‍വ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സയന്‍സ് പാര്‍ക്കുകളിലെ എന്‍ജിനിയര്‍ തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 2 രാവിലെ 11 നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kscste.kerala.gov.in .
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 നവംബര്‍ 1 ന് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniverstiy.ac.in
ടൈംടേബിള്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്. (റെഗുലര്‍ – 2022 അഡ്മിഷന്‍, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷന്‍ – 2020 സ്‌കീം) ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം), സെപ്റ്റംബര്‍ 2024 പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)
ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനോന്മണീയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2024 ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ തുടര്‍ന്നുവരുന്ന മൂന്ന് മാസത്തെ ഫംഗ്ഷണല്‍ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ എഴുത്തുപരീക്ഷ 2024 നവംബര്‍ 2 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ കോഴ്‌സ് പൂര്‍ത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ വിവരങ്ങള്‍ പൂരിപ്പിച്ച് Dr. Jeyakrishnan P., Professor, Department of Tamil & Hon.Director, MSICDCS, Universtiy of Kerala, Kariavattom, Thriuvananthapuram, Pin – 695581 എന്ന വിലാസത്തില്‍ 2024 ഒക്ടോബര്‍ 28 നകം അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 04712308919, 04712308840.
എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 അധ്യയന വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2525300.
എം.ഫാം പ്രവേശനം: പ്രൊഫൈല്‍ പരിശോധിക്കാന്‍ അവസരം
കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെയും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളില്‍ 202425 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അവസരം www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഫോണ്‍: 0471 2525300.
അപേക്ഷ ക്ഷണിച്ചു
സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ ലക്ചറര്‍, ലക്ചറര്‍/ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0471 2302400, 9446460394.
പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനും അതോടൊപ്പം കരാറില്‍ ഏര്‍പ്പെടുന്ന തീയതി മുതല്‍ ബോര്‍ഡിന്റെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തികള്‍ക്കുമായി അംഗീകൃത സി എ ഓഡിറ്റ് സ്ഥാപനങ്ങളില്‍നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസല്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് എത്തിയോ 04712448093 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഡെപ്യുട്ടേഷന്‍ നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അതേ തസ്തികയില്‍ / സമാന തസ്തികയില്‍ (ഓഫീസ് അറ്റന്‍ഡന്റ്) സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിശദവിവരങ്ങള്‍ക്ക്: www.keralabiodiverstiy.org .
പ്രതികരിക്കാൻ ഇവിടെ എഴുതുക